Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Related Calamities

സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ 28 മ​ര​ണം; 58 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ര​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം ഇ​തു​വ​രെ 28 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. മൂ​ന്ന് പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ദു​ര​ന്ത​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ 58 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 687 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും മ​ധ്യ​കേ​ര​ള​ത്തി​ൽ ദു​രി​തം ഒ​ഴി​യാ​തെ തു​ട​രു​ക​യാ​ണ്. കോ​ട്ട​യം ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലും അ​പ്പ​ർ കു​ട്ട​നാ​ട്, തി​രു​വ​ല്ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ട് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​ഞ്ഞൂ​റോ​ളം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ഇ​രു​പ​ത്തി​യേ​ഴാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​വാ​തെ ക​ഴി​യു​ന്ന​ത്. എ​സി റോ​ഡ്, എം​സി റോ​ഡ്, തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ റോ​ഡ്, തി​രു​വ​ല്ല - കാ​യം​കു​ളം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടെ​ങ്കി​ലും ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up